വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഡച്ച് കപ്പ് അയാക്‌സിന് സ്വന്തം

9 വര്‍ഷങ്ങള്‍ക്ക് ശേഷം ഡച്ച് കപ്പ് സ്വന്തമാക്കി അയാക്‌സ്. ഇന്നലെ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് വില്ലെം ക്ലബിനെ തോല്പ്പിച്ചായിരുന്നു അയാക്‌സിന്റെ കിരീട നേട്ടം. ഹണ്ട്‌ലറുടെ ഇരട്ട ഗോളുകളും, ബ്ലിന്‍ഡ്, ക്രിസ്റ്റന്‍സന്‍ എന്നിവരുടെ ഗോളുകളുമാണ് അയാക്‌സിന് വിജയം നേടിക്കൊടുത്തത്. ഈ കിരീടത്തോടെ മൂന്ന് കിരീടങ്ങളും നേടണമെന്ന അയാക്‌സ് സ്വപ്നം സജീവമായി.

2009-10 സീസണ് ശേഷം ആദ്യമായാണ് അയാക്‌സ് ഡച്ച് കപ്പ് നേടുന്നത്. ലീഗിലും അയാക്‌സ് കിരീടത്തിനടുത്താണ്. ഡച്ച് ലീഗില്‍ രണ്ട് മത്സരങ്ങള്‍ മാത്രം ശേഷിക്കെ പി എസ് വിയെ ഗോള്‍ ഡിഫറന്‍സില്‍ പിന്തള്ളി ഒന്നാമത് നില്‍ക്കുകയാണ് അയാക്‌സ്. അതുകൂടാതെ ചാമ്പ്യന്‍സ് ലീഗ് കിരീടവും അയാക്‌സിന്റെ പ്രതീക്ഷയിലുണ്ട്. മറ്റന്നാള്‍ രണ്ടാം പാദ സെമിയില്‍ ടോട്ടന്‍ഹാഹിനെ നേരിടാന്‍ ഒരുങ്ങുകയാണ് അയാക്‌സ്.

Top