ഉപയോഗിച്ച സിഗരറ്റ് കുറ്റികള്‍ പെറുക്കാന്‍ കാക്കളെത്തുന്ന പുതിയ പദ്ധതി

പുകവലിച്ചതിനു ശേഷം സിഗരറ്റ് കുറ്റികള്‍ വഴിവക്കില്‍ വലിച്ചെറിയുന്നവര്‍ ധാരാളമാണ്.

മണ്ണില്‍ അലിയാത്തതിനാല്‍ ഇത് പ്രകൃതിയ്ക്ക് ദോഷവുമാണ്.എന്നാല്‍ ഇതിനൊരു പരിഹാരവുമായി എത്തുകയാണ് ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍മാരായ റുബെന്‍ വാന്‍ ദെര്‍ ലൂട്ടെനും ബോബ് സ്പിക്‌മെനും.

തെരുവില്‍ അടിഞ്ഞു കൂടുന്ന സിഗരറ്റ് കുറ്റികള്‍ കാക്കകളെ ഉപയോഗിച്ച് എടുപ്പിച്ച് പ്രത്യേകം തയാറാക്കി നഗരത്തിന്റെ പലഭാഗങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ക്രോബാഗുകളില്‍ നിക്ഷേപിക്കുന്ന ആശയവുമായിട്ടാണ് ഇവര്‍ എത്തിയിരിക്കുന്നത്.

ഓരോ സിഗരറ്റ് കുറ്റിയും എടുക്കുമ്പോള്‍ കാക്കയ്ക്ക് പ്രതിഫലമായി ബാഗുകളില്‍ നിന്നും ഭക്ഷണം പുറത്തേക്ക് വരും. അത് എടുത്തുകൊണ്ട് കാക്കകള്‍ക്ക് പറന്നു പോകാം.

ഒരാള്‍ കാക്കകളെ നാണയം എടുക്കാന്‍ പരിശീലിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് ഇത്തരമൊരു കണ്ടുപിടുത്തത്തിന് പ്രചോദനമായതെന്ന് ഇവര്‍ പറയുന്നു.

Top