ആരാണ് ദുര്യോധനനാകുകയെന്ന് 23 ന് കാണാം : പ്രിയങ്കയ്ക്ക് അമിത് ഷായുടെ മറുപടി

കോല്‍ക്കത്ത: ആരാണ് ദുര്യോധനനെന്ന് മെയ് 23നറിയാമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ധാര്‍ഷ്ട്യവും അഹങ്കാരവുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ദുര്യോധനനെപ്പോലെ തകര്‍ന്നടിയുമെന്ന പ്രിയങ്ക ഗാന്ധിയുടെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രിയങ്ക ഒരാളെ ദുര്യോധനന്‍ എന്ന് വിളിച്ചാല്‍ അയാള്‍ അതാകില്ലല്ലോ എന്നും ഷാ ചോദിച്ചു.പശ്ചിമബംഗാളിലെ ബിഷന്‍പൂരില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയത് സംസാരിക്കവേയാണ് ആരോപണങ്ങള്‍ക്ക് ഷാ മറുപടി പറഞ്ഞത്.

Top