പരിശീലനത്തിനിടെ മിഗ് യുദ്ധ വിമാനം അറബിക്കടലില്‍ തകര്‍ന്നു വീണു

ന്യൂഡല്‍ഹി: യുദ്ധവിമാനമായ മിഗ് 29-കെ പരിശീലനത്തിനിടെ അറബിക്കടലില്‍ തകര്‍ന്ന് വീണു. പൈലറ്റുമാരില്‍ ഒരാളെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. വ്യാഴാഴ്ച വൈകീട്ടോടെയാണ് അപകടം ഉണ്ടായത്.

കാണാതായ പൈലറ്റിനായി സേനയുടെ വിവിധ യൂണിറ്റുകള്‍ തിരച്ചില്‍ നടത്തുകയാണെന്ന് നാവിക സേന അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അറബിക്കടലില്‍ ഐഎന്‍എസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന മിഗ് 29 കെ യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്.

Top