മദ്യം വാങ്ങുന്നതിനിടെ തര്‍ക്കം, ഔട്ട് ലെറ്റിന് മുന്നില്‍ വച്ച് സ്ത്രീക്കു കുത്തേറ്റു

കൊച്ചി: ആലുവ ബിവറേജസ് ഔട്ട് ലെറ്റിന് മുന്നില്‍ വച്ച് മദ്യം വാങ്ങുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ സ്ത്രീക്കു കുത്തേറ്റു.

മദ്യം വാങ്ങി മറിച്ചു വില്‍ക്കുന്ന സംഘത്തിലെ അംഗമായ റാണി എന്ന സ്ത്രീക്കാണു കുത്തേറ്റതെന്നാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Top