‘എന്തുകൊണ്ട് മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരിച്ചില്ല’; സുരേഷ് ഗോപിയോട് ചോദ്യവുമായി വൈദികന്‍

തൃശ്ശൂര്‍: തിരഞ്ഞെടുപ്പ് പ്രചരാണത്തിനിടെ വോട്ട് തേടി ക്രിസ്ത്യന്‍ പള്ളിയിലെത്തിയ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ തന്റെ വിയോജിപ്പറിയിച്ച് വൈദികന്‍. അവിണിശേരി ഇടവകയിലെ ഫാദര്‍ ലിജോ ചാലിശ്ശേരിയാണ് വിയോജിപ്പുകള്‍ പ്രകടിപ്പിച്ചത്.

മണിപ്പൂര്‍ വിഷയത്തിലടക്കം ബിജെപി നിലപാടുകള്‍ വൈദികന്‍ ചോദ്യം ചെയ്തു. അവിണിശേരി ഇടവകയില്‍ സുരേഷ് ഗോപി വോട്ട് തേടിയെത്തിയപ്പോഴാണ് സംഭവം. ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയല്ലേ പ്രവര്‍ത്തിക്കുന്നതെന്നും സുരേഷ് ഗോപിയോട് വൈദികന്‍ ചോദിച്ചു.

 

 

Top