യാത്രയ്ക്കിടെ പൈലറ്റിന് ദേഹാസ്വാസ്ഥ്യം; അടിയന്തിരമായി വിമാനം ഗോവയിലിറക്കി

തിരുവനന്തപുരം: യാത്രയ്ക്കിടയില്‍ പൈലറ്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് പുറപ്പെട്ട വിമാനം ഗോവയിലിറക്കി.

ഖത്തര്‍ എയര്‍വെയ്‌സിന്റെ ക്യു.ആര്‍. 507 വിമാനത്തിലെ പൈലറ്റിനാണ് യാത്രയ്ക്കിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

പൈലറ്റ് തനിക്ക് ദേഹാസ്വസ്ഥ്യമുണ്ടെന്ന് ജീവനക്കാരെ അറിയിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ നാല് മണിക്കായിരുന്നു വിമാനം പുറപ്പെട്ടത്.

Top