ദുര്‍ഗ്ഗാ പൂജ ആഘോഷങ്ങള്‍ക്കിടെ സ്‌ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്ക്; പിന്നില്‍ ഉള്‍ഫ

ഗുവാഹത്തി: തിരക്കേറിയ പാന്‍ബസാറില്‍ നടന്ന സ്‌ഫോടനത്തില്‍ നാലു പേര്‍ക്ക് പരുക്ക്‌. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം പ്രൊസ്‌ക്രൈബ്ഡ് യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് (ഉള്‍ഫ) ഏറ്റെടുത്തു. ദുര്‍ഗ്ഗാപൂജ വരാനിരിക്കെ നടന്ന സ്‌ഫോടനം പ്രദേശത്ത് കനത്ത ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

നടന്നത് ബോംബ് സ്‌ഫോടനം തന്നെയാണോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ബോംബ് സ്‌ക്വാഡിന്റെ അന്വേഷണത്തിന് ശേഷമേ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ.

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡി.സി.പി രഞ്ജന്‍ ബുയാന്‍ പറഞ്ഞു. ബോംബ് സ്‌ക്വാഡ് സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. വിവിധ വിഭാഗങ്ങളെ സുരക്ഷയ്ക്കായി ഇവിടെ വിന്യസിപ്പിച്ചിട്ടുണ്ട്.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പട്ടണത്തിലെ മാര്‍ക്കറ്റുകളില്‍ ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദുര്‍ഗ്ഗപൂജയോടനുബന്ധിച്ച് തെരുവുകളില്‍ വന്‍ ജനത്തിരക്കാണുള്ളത്.

Top