ദുര്‍ഗ്ഗാ പൂജ കമ്മറ്റികള്‍ക്ക് സമ്മാനമായി 28 കോടി രൂപ നല്‍കാനൊരുങ്ങി മമത സര്‍ക്കാര്‍

mamatha

കൊല്‍ക്കത്ത: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ബംഗാളില്‍ ദുര്‍ഗ്ഗാപൂജ കമ്മറ്റികള്‍ക്ക് 28 കോടിരൂപ ഉപഹാരമായി നല്‍കാനൊരുങ്ങി മമത സര്‍ക്കാര്‍. 3,000 ദുര്‍ഗ്ഗാ പൂജകളാണ് കൊല്‍ക്കത്തയില്‍ മാത്രം സംഘടിപ്പിച്ചത്. 25,000 ദുര്‍ഗ്ഗാ പൂജ വേദികളാണ് ഇവയ്ക്ക് പുറമെ സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ആകെ 28000 കമ്മറ്റികള്‍ക്കുമായി 10,000 രൂപ വീതം 28 കോടി രൂപ നല്‍കാനാണ് പദ്ധതി.

കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷനും സംസ്ഥാന ധ്രുത സൈനിക വിഭാഗവും ചേര്‍ന്നാണ് തലസ്ഥാന നഗരിയിലെ കമ്മറ്റികള്‍ക്ക് പണം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ടൂറിസം വകുപ്പ്, കണ്‍സ്യൂമര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, സ്വയം സഹായ സംഘങ്ങള്‍ തുടങ്ങിയവ ചേര്‍ന്ന് ജില്ലാതലത്തില്‍ ‘സമ്മാനം’ നല്‍കും. അഗ്നിശമന സേനയ്ക്ക് ദുര്‍ഗ്ഗാ പൂജ കമ്മറ്റികള്‍ നല്‍കേണ്ട പണം നല്‍കേണ്ടതില്ലെന്നും മമത ബാനര്‍ജി അറിയിച്ചു.

നിലവില്‍ 3.64 ലക്ഷം കോടി രൂപയുടെ കടബാധ്യതയാണ് സര്‍ക്കാരിനുള്ളത്. ഇത് 3.94 ആയി മാറുമെന്നാണ് നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്. അതിനിടയിലാണ് ഇത്ര വലിയ തുകയുടെ സമ്മാനദാനവുമായി മമത സര്‍ക്കാര്‍ എത്തിയിരിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിമര്‍ശനം.

Top