‘കുട്ടിമാമ’യില്‍ ധ്യാന്‍ ശ്രീനിവാസന്റെ നായികയായി ദുര്‍ഗ കൃഷ്ണ എത്തും

durga

സംവിധായകന്‍ വി.എം വിനു ഒരുക്കുന്ന കുട്ടിമാമയില്‍ ധ്യാന്‍ ശ്രീനിവാസന്റെ നായികയായി ദുര്‍ഗ കൃഷ്ണ എത്തും. ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ നസീറാണ് ചിത്രം നിര്‍മ്മിക്കുന്നത്. മനോഫ് ആണ് തിരക്കഥ ഒരുക്കുന്നത്. വി.എം വിനുവിന്റെ മകന്‍ വരുണാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

ശ്രീനിവാസനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രേകുമാര്‍, കലിംഗ ശശി, ഹരീഷ് കണാരന്‍, ബിജു സോപാനം, സുധീര്‍ കരമന, സുരഭി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Top