ഡര്‍ബന്‍: ദക്ഷിണാഫ്രിക്കന്‍ ട്വന്റി 20 ലീഗില്‍ ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സിന് ആവേശ ജയം. പ്രിട്ടോറിയ ക്യാപിറ്റല്‍സിനെതിരെ എട്ട് റണ്‍സിന്റെ വിജയമാണ് ഡര്‍ബന്‍സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഡര്‍ബന്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. പ്രിട്ടോറിയ ക്യാപ്പിറ്റല്‍സിന്റെ മറുപടി ഒമ്പത് വിക്കറ്റിന് 166 റണ്‍സില്‍ അവസാനിച്ചു.
വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പ്രിട്ടോറിയയ്ക്ക് വേണ്ടി വില്‍ ജാക്‌സ് 41 റണ്‍സെടുത്തു. പക്ഷേ മറ്റാര്‍ക്കും വലിയ സ്‌കോറുകള്‍ നേടാന്‍ കഴിയാതിരുന്നത് തിരിച്ചടിയായി. ഒടുവില്‍ എട്ട് റണ്‍സ് അകലെ പ്രിട്ടോറിയ പോരാട്ടം അവസാനിച്ചു. ഡര്‍ബന്‍സിന് വേണ്ടി ജൂനിയര്‍ ഡാല അഞ്ച് വിക്കറ്റ് വീഴ്ത്തി.
മത്സരത്തില്‍ ടോസ് നേടിയ ഡര്‍ബന്‍സ് ബാറ്റിം?ഗ് തിരഞ്ഞെടുത്തു. ഓപ്പണിം?ഗ് ബാറ്റര്‍ മാത്യു ബ്രീറ്റ്സ്‌കെ ഒരറ്റത്ത് ഉറച്ച് നിന്ന് പൊരുതി. 76 റണ്‍സെടുത്ത ബ്രീറ്റ്‌സ്‌കെയാണ് ഡര്‍ബന്‍സ് നിരയിലെ ടോപ് സ്‌കോറര്‍. 16 റണ്‍സുമായി ക്വിന്റണ്‍ ഡി കോക്കും 30 റണ്‍സുമായി ഹെന്റിച്ച് ക്ലാസനും പിന്തുണ നല്‍കി. 21 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജെ ജെ സ്മട്‌സിന്റെ പ്രകടനം കൂടിയായതോടെ ഡര്‍ബന്‍സ് ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തി.