പ്രിയം പഴയ കാറുകളോട്; ദുൽഖർ സ്വന്തമാക്കിയത് ഡാറ്റ്സൺ 1200

പ്പോൾ സോഷ്യൽ മീഡിയയിലെ താരം ദുൽഖറിന്റെ പുതിയ ക്ലാസിക് കാറാണ്. പുതിയ കാറുകൾ സ്വാന്തമാക്കാൻ പലരും കൊതിക്കുമ്പോൾ ദുൽക്കറിന് പ്രിയം പഴയ ക്ലാസിക്ക് കറുകളോടാണ്. അതിനുവേണ്ടി താരം കൊച്ചി ആലുവയിലെ പ്രീമിയം സെക്കന്റ് കാർ ഡീലർമാരായ സിഗ്നേച്ചർ കാറിൽ നിന്നാണ് ക്ലാസിക് കാർ ഡാറ്റ്സൺ 1200 സ്വന്തമാക്കിയത്. ദുൽഖറിന്റെ താൽപര്യമനുസരിച്ച് മുംബൈയിൽ നിന്ന് വാങ്ങിച്ച് കൊച്ചിയിൽ എത്തിക്കുകയായിരുന്നു കാർ.

ഇപ്പോൾ വിപണിയിലുള്ള നിസാൻ സണ്ണിയുടെ ആദ്യകാല മോഡലുകളിലൊന്നാണ് ഡാറ്റ്സൺ 1200. ബി110 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന കാർ 1970 മുതൽ 1973 വരെയുള്ള കാലഘട്ടത്തിലാണ് വിപണിയില്‍ എത്തിയിരുന്നത്.

ഇതുകൂടാതെ എസ്എൽഎസ് എഎംജി, ടൊയോട്ട സുപ്ര, ബെൻസ് ഡബ്ല്യു 123, ജെ80 ലാൻഡ് ക്രൂസർ, മിനി കൂപ്പർ, വോൾവോ 240 ഡിഎൽ തുടങ്ങിയവയും വാഹനങ്ങളും ദുൽഖറിനുണ്ട്.

Top