കൊറോണയ്ക്ക് മരുന്ന് ചാണകവും ഗോമൂത്രവും; ഹിന്ദുമഹാസഭാ അധ്യക്ഷന്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് രോഗബാധയ്ക്ക് ചാണകവും ഗോമൂത്രവും ധാരാളമെന്നു ഹിന്ദു മഹാസഭാ അധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ്. ചാണകവും ഗോമൂത്രവും കഴിക്കുന്നതു കൊറോണ രോഗബാധ തടയും.

ഓം നമഃ ശിവായ മന്ത്രം ജപിച്ചുകൊണ്ടു ശരീരത്തില്‍ ചാണകം തേച്ചാല്‍ വൈറസ് ബാധ തടയാം. ലോകത്തിന് ഭീഷണിയായ വൈറസിനെ ഉന്‍മൂലനം ചെയ്യാന്‍ പ്രത്യേക യജ്ഞം നടത്തുമെന്നും ചക്രപാണി മഹാരാജ് പറഞ്ഞു.

കൊറോണ വൈറസ് ബാധ ചികിത്സിച്ചുമാറ്റാനുള്ള മരുന്നു വികസിപ്പിക്കാനുള്ള ഗവേഷണത്തില്‍ വൈദ്യശാസ്ത്രലോകം മുഴുകവെയാണു ഹിന്ദുമഹാസഭ തങ്ങളുടെ ഒറ്റമൂലി വെളിപ്പെടുത്തുന്നത്.

Top