ആരും കാണാതെ ഒഴിഞ്ഞ റോഡുകളിൽ മാലിന്യം തള്ളുന്നത് നിർത്തിക്കോളൂ, പണി കിട്ടും

കോഴിക്കോട്: ആരും കാണാതെ ഒഴിഞ്ഞ സ്ഥലങ്ങളിലും റോഡുകളിലും ഒക്കെ കൊണ്ട് മാലിന്യം തള്ളുന്നത് നിർത്തിക്കോളൂ. ഇനി പണി കിട്ടാൻ സാധ്യതയുണ്ട്. പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് നിർത്താനായുള്ള പ്രയത്നത്തിന്റെ ഭാഗമായി ക്യാമറ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് കേരളം.

‘മാലിന്യ രഹിത ജില്ല’ എന്ന പദ്ധതിയുടെ ആദ്യ ഘട്ടം കോഴിക്കോട് ജില്ലയിൽ നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ സഹായത്തോടെയാണ് ക്യാമറകൾ സ്ഥാപിക്കുക. ഇതിനായി അധികം ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. ക്യാമറകൾ രഹസ്യമായിയാണ് സ്ഥാപിക്കുക. ഇത്തരത്തിൽ മാലിന്യം നിക്ഷേപിച്ചാൽ അതിനു തക്കതായ ശിക്ഷയും ഉണ്ടാകും. പദ്ധതിക്കായി ദൂര വ്യാപ്തി കൂടുതൽ ഉള്ള ക്യാമറകളായിരിക്കും സ്ഥാപിക്കുക എന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ അറിയിച്ചു.

Top