ഗംഗാനദീ തീരത്ത് മാലിന്യമിട്ടാല്‍ 50,000 രൂപ പിഴ ; ദേശീയ ഹരിത ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: ഗംഗാനദീ തീരത്തിന് 500 മീറ്റര്‍ പരിധിയില്‍ മാലിന്യം നിക്ഷേപിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചു.

നിരോധനം ലംഘിച്ച് മാലിന്യമിട്ടാല്‍ 50,000 രൂപ വരെ പിഴ ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

വ്യാവസായിക മാലിന്യങ്ങള്‍ കൊണ്ട് ദിനംപ്രതി ഗംഗാനദി മലിനമായി കൊണ്ടിരിക്കുകയാണ്. ഇതു തടയുന്നതിനായി ഗംഗയ്ക്ക് മനുഷ്യ തുല്യ പദവി അനുവദിച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

ഗംഗാനദിയുടെ പുനരുജ്ജീവനത്തിനായി 1986 ജനുവരി 14 മുതല്‍ 2017 ജൂണ്‍ 30 വരെ ചെലവഴിച്ചതിന്റെ വിവരങ്ങള്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Top