ദുൽഖറിന്റെ ‘സീതാരാമം’ മലയാളം ടീസർ പുറത്ത്

ട്ടാളജീവിതത്തിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന റൊമാന്റിക് കാഴ്ചകളുമായി ദുൽഖർ സൽമാൻ നായകനാകുന്ന ബഹുഭാഷാചിത്രം സീതാരാമത്തിന്‍റെ ഒഫീഷ്യൽ മലയാളം ട്രയിലര്‍ മമ്മൂട്ടി പുറത്തിറക്കി. ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന, സുമന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈജയന്തി മൂവീസിന്‍റെ ബാനറിൽ ഹനു രാഘവപുടി സംവിധാനം നിർവഹിക്കുന്ന സീതാരാമം ആഗസ്റ്റ് അഞ്ചിനാണ് തീയറ്ററുകളിൽ എത്തുന്നത്. തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലാണ് ഈ റൊമാന്‍റിക് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. സല്യൂട്ട്, ഹേ സിനാമിക, കുറുപ്പ് എന്നിവയാണ് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ ദുൽഖർ ചിത്രങ്ങൾ. ഇന്ന് വൈകിട്ട് 5 മണിക്ക് പ്രേക്ഷകരെ നേരിട്ട് കാണുവാൻ ദുൽഖർ സൽമാനും സീതാരാമം ടീമും കൊച്ചി ലുലുമാളിൽ എത്തുന്നുമുണ്ട്.

Top