സുകുമാരക്കുറിപ്പിന്റെ സെറ്റില്‍ നിന്ന് 20 ദിവസം അവധിയെടുത്ത് ദുല്‍ഖര്‍

സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പറയുന്ന കുറുപ്പിന്റെ സെറ്റില്‍ നിന്ന് ഇരുപത് ദിവസം അവധിയെടുത്ത് ദുല്‍ഖര്‍. സോയ ഫാക്ടറിന്റെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാനാണ് താരം അവധിയെടുത്ത് മൂംബൈയിലേക്ക് പോയത്.

ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പിന്റെയും സംവിധായകന്‍. കുറുപ്പില്‍ രണ്ട് ദിവസം അഭിനയിച്ച ദുല്‍ഖര്‍ സെപ്തംബര്‍ 25 മുതല്‍ വീണ്ടും ചിത്രത്തിലഭിനയിച്ച് തുടങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വെ ഫെയറര്‍ ഫിലിംസ് എം സ്റ്റാര്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സണ്ണിവയ്ന്‍, ഇന്ദ്രജിത്ത്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും വേഷമിടുന്നുണ്ട്. സെപ്തംബര്‍ 20ന് ലോക വ്യാപകമായി റിലീസ് ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് സോയ ഫാക്ടര്‍. സോനം കപൂര്‍ നായികയാകുന്ന ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്.

Top