‘ദുല്‍ഖറിന്റെ മാസ് ലുക്ക്’; കിങ് ഓഫ് കൊത്ത ട്രെയിലര്‍ പുറത്ത്

ദുല്‍ഖര്‍ സല്‍മാന്റെ മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ കിങ് ഓഫ് കൊത്തയുടെ ട്രെയിലര്‍ പുറത്ത്.ഷാറുഖ് ഖാന്‍, മോഹന്‍ലാല്‍, സൂര്യ, നാഗാര്‍ജുന തുടങ്ങിയ വമ്പന്‍ താരങ്ങളാണ് ട്രെയിലര്‍ ഒദ്യോഗികമായി റിലീസ് ചെയ്തത്. മിനിറ്റുകള്‍ കൊണ്ട് പതിനായിരങ്ങള്‍ ട്രെയിലര്‍ കണ്ടുകഴിഞ്ഞു. ദുല്‍ഖറിന്റെ മാസ് ലുക്കും കിടിലന്‍ ഡയലോഗുകളുമാണ് ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം.

മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ‘കിംഗ് ഓഫ് കൊത്ത’ ഒരുക്കുന്നത്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.അഭിലാഷ് എന്‍ ചന്ദ്രനാണ് തിരക്കഥ. മ്യൂസിക് സോണി മ്യൂസിക് സ്വന്തമാക്കിയിരിക്കുന്നു.ഓണം റിലീസായി ഓഗസ്റ്റില്‍ തിയറ്ററുകളിലേക്ക് കിങ് ഓഫ് കൊത്ത എത്തുക.സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. പ്രധാന ലൊക്കേഷന്‍ കരൈക്കുടി ആണ്. ശ്യാം ശശിധരനാണ് ചിത്രത്തിന്റെ എഡിറ്റര്‍.

ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജേക്‌സ് ബിജോയ്‌യും ഷാന്‍ റഹ്‌മാനുമാണ് സംഗീതം ഒരുക്കുന്നത്. മേക്കപ്പ് റോണെക്‌സ് സേവ്യര്‍ ആണ്. സംഘട്ടനം രാജശേഖര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നിമേഷ് താനൂര്‍, കൊറിയോഗ്രാഫി ഷെറീഫ്, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍. സ്റ്റില്‍ ഷുഹൈബ് എസ് ബി കെ, പിആര്‍ഒ പ്രതീഷ് ശേഖര്‍ എന്നിവരുമാണ് മറ്റ് പ്രവര്‍ത്തകര്‍.

Top