മെഗാസ്റ്റാറിന്റെ മധുരസപ്തതിയില്‍ ആരാധകര്‍ കാത്തിരുന്ന പിറന്നാള്‍ സന്ദേശമെത്തി. മലയാളത്തിന്റെ സ്‌റ്റൈലിഷ് യങ് സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ മെഗാസ്‌റ്റൈലിഷ് താരത്തിനായി ജന്മദിനാശംസ കുറിച്ചു. കസേരയിലിരിക്കുന്ന താരരാജാവിനൊപ്പം ചേര്‍ന്നിരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ സമൂഹമാധ്യമങ്ങളില്‍ പിറന്നാള്‍ ആശംസ അറിയിച്ചത്.
‘ഞാന്‍ തോല്‍വി സമ്മതിച്ചു എങ്ങനെയാണ് നിങ്ങളിങ്ങനെ ഇരിക്കുമ്പോള്‍, അതേ ഫ്രെയിമില്‍ ഒരാള്‍ക്ക് ഇരിക്കാനാവുക! മാഷാ അള്ളാ!
എക്കാലവും ഞാന്‍ നന്ദിയുള്ളവനും അനുഗ്രഹിക്കപ്പെട്ടവനുമാണ്. ഞാന്‍ നിങ്ങളെ അനന്തമായി സ്‌നേഹിക്കുന്നു പാ! നിങ്ങളുടെ കുടുംബമായതില്‍ ഞങ്ങള്‍ ഏറ്റവും ഭാഗ്യമുള്ളവരും അങ്ങേയറ്റം അനുഗ്രഹീതരുമാണ്. ലോകം നിങ്ങളെ നിരന്തരം ആഘോഷിക്കുമ്പോള്‍ ഞങ്ങളെ അത് നിരന്തരം ഓര്‍മിപ്പിക്കുന്നു.
നിങ്ങള്‍ക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനങ്ങള്‍ ആശംസിക്കുന്നു, ഒപ്പം എല്ലായ്പ്പോഴും പ്രായം വിപരീത ദിശയിലാകട്ടെ,’ എന്ന് ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.