dulquer whish a happy onam his fans

ദുല്‍ഖര്‍ സല്‍മാന്‍ പാവറട്ടിയിലെത്തി. ‘ജോമോന്റെ സുവിശേഷങ്ങള്‍’ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് ദുല്‍ഖര്‍ പാവറട്ടിയിലെത്തിയത്.

സെന്റ് തോമസ് ആശ്രമ ദേവാലയവും പരിസരവുമായിരുന്നു ഷൂട്ടിങ് ലൊക്കേഷന്‍. ആശ്രമ ദേവാലയത്തില്‍ കുര്‍ബാന കാണാന്‍ ജോമോന്‍ എന്ന നായക കഥാപാത്രമായി ദുല്‍ഖര്‍ വരുന്നതും നായികയെ കാണുന്നതും തുടര്‍ന്നുള്ള രംഗങ്ങളുമാണ് പാവറട്ടിയില്‍ ചിത്രീകരിച്ചത്.

പ്രേമം ഫെയിം അനുപമയാണ് നായിക. അതിരാവിലെ ഷൂട്ടിങ് സാമഗ്രികളുമായി വാഹനങ്ങളെത്തിയപ്പോഴേക്കും വിവരം കേട്ടറിഞ്ഞ് ഒട്ടേറെ പേര്‍ പരിസരത്ത് തടിച്ചു കൂടി.

എന്നാല്‍ ദുല്‍ഖര്‍ ലൊക്കേഷനിലെത്തുമ്പോള്‍ പത്തരയായി. ദുല്‍ഖറിനെ കൈയടിച്ചും ആര്‍പ്പു വിളിച്ചുമാണ് ആരാധകവൃന്ദം വരവേറ്റത്.

യുവാക്കളാണ് കൂടുതലും താരത്തെ കാണാനായി എത്തിയത്. ഇവരെ നിരാശരാക്കാതെ ദുല്‍ഖര്‍ ഇവരൊടൊപ്പം സെല്‍ഫിയെടുത്തു.

എല്ലാവര്‍ക്കും ഹാപ്പി ഓണം ആശംസിച്ചു. പ്രിയ താരം ദുല്‍ഖറിനോടൊപ്പം സെല്‍ഫിയെടുത്ത ആരാധര്‍ക്കും ഈ ഓണം ഹാപ്പിയായി

Top