‘നകുലൻ ഗംഗയുമായി ദുർഗ്ഗാഷ്ടമി ദിനത്തിൽ വീണ്ടും ഒന്നിച്ചപ്പോൾ’

രു കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ പദം അലങ്കരിച്ചിരുന്ന നടനായിരുന്നു സുരേഷ് ഗോപി. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേഷക മനസ്സില്‍ ഇടം നേടിയ താരം പിന്നീട് അഭിനയത്തിന് ഇടവേള നല്‍കി രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുകയായിരുന്നു.

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള സെല്‍ഫിയാണ് വൈറലായത്.

1993ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മണിചിത്രത്താഴിലെ പ്രശസ്ത കഥാപാത്രങ്ങളായ ഗംഗയും നകുലനുമായി വിസ്മയിപ്പിച്ചവരാണ് സുരേഷ് ഗോപിയും ശോഭനയും. പഴയെ ആ അനുഭവം അനുസ്മരിച്ചാണ് സുരേഷ് ഗോപി പുതിയ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ഒക്ടോബര്‍ ആറ്, വീണ്ടുമൊരു ദുര്‍ഗാഷ്ടമി ദിനത്തിലാണ് ഇരുവരും ഒന്നിച്ച പുതിയ ഫോട്ടോ പുറത്തിറങ്ങിയത് എന്ന പ്രത്യേകതയും വൈറല്‍ ചിത്രത്തിനുണ്ട്.

‘നകുലന്‍ ഗംഗയുമായി ദുര്‍ഗാഷ്ടമി ദിനത്തില്‍ വീണ്ടും ഒന്നിച്ചപ്പോള്‍’.. എന്ന തലക്കെട്ടോടെയാണ് സുരേഷ് ഗോപി ഫോട്ടോ പങ്കു വച്ചിരിക്കുന്നത്.

Top