വീണ്ടും തെലുങ്കിൽ തിളങ്ങാൻ ദുൽഖർ;ലക്കി ഭാസ്ഖർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലക്കി ഭാസ്ഖർ’. മഹാനടി, സീതാരാമം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ സൽമാൻ വീണ്ടും തെലുങ്ക് ചിത്രത്തിൽ നായകനാകുന്ന ചിത്രം കൂടിയാണ് ലക്കി ഭാസ്ഖർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സമൂഹമാദ്ധ്യമങ്ങളിലൂടെ ദുൽഖർ തന്നെയാണ് പോസ്റ്റർ പങ്കുവച്ചത്.

താൻ സിനിമയിൽ 12 വർഷം പൂർത്തിയാക്കിയെന്ന സന്തോഷ വാർത്തയും ദുൽഖർ പങ്കുവച്ചു. വെങ്കി അറ്റ്‌ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാങ്ക് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. മീനാക്ഷി ചൗധരിയാണ് ലക്കി ഭാസ്ഖറിലെ നായിക. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം ഉടൻ തീയേറ്ററുകളിലെത്തും.

Top