Dulquer salman’s upcoming movie ‘Kammattippadam’ teaser released

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രം കമ്മട്ടിപ്പാടത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്.

അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് കമ്മട്ടിപ്പാടം.

സിനിമയുടെ പോസ്റ്ററുകള്‍ ആദ്യമേ ജനശ്രദ്ധ നേടിയിരുന്നു. വിനയ് ഫോര്‍ട്ട്, വിനായകന്‍. ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. പ്രേം മേനോനാണ് നിര്‍മ്മാണം. പി.ബാലചന്ദ്രന്റേതാണ് തിരക്കഥ

Top