ദുല്‍ഖര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു

കോവിഡ് പ്രതിസന്ധിയ്ക്കു ശേഷം ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രമെത്തുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസുകാരന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. ബോബി- സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദുല്‍ഖറിന്റെ വേയ്‌ഫെറര്‍ പ്രൊഡക്ഷന്‍സ് ആണ്.

ഹേയ് സിനാമിക എന്ന തമിഴ് ചിത്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കാജല്‍ അഗര്‍വാളും അതിഥി റാവു ഹൈദരിയുമാണ് ചിത്രത്തിലെ നായികമാര്‍.

തെലുഗു ചിത്രത്തില്‍ ആര്‍മി ഓഫീസറുടെ വേഷത്തിലും ദുല്‍ഖര്‍ എത്തുന്നുണ്ട്. 1960കളിലെ പ്രണയം പറയുന്ന ചിത്രം തെലുങ്കിനു പുറമെ തമിഴിലും മലയാളത്തിലും റിലീസ് ചെയ്യുന്നുണ്ട്.

Top