താടിയും മീശയുമില്ല, മുടി സ്ട്രെയ്റ്റ് ചെയ്തു; ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ലുക്ക് വൈറല്‍

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കറുപ്പ് എന്ന ചിത്രത്തില്‍ താടിയും മുടിയുമൊക്കെ നീട്ടിയ ഗെറ്റപ്പിലാണ് ദുല്‍ഖര്‍ സല്‍മാന്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ഹെയര്‍സ്‌റ്റൈലും ലുക്കുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

താടിയും മീശയുമില്ലാതെ, മുടി സ്ട്രെയ്റ്റ് ചെയ്ത് മുന്നിലേക്കിട്ട ലുക്കാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിയ്ക്കുന്ന ഈ ചിത്രത്തില്‍ ദുല്‍ഖറിന് ബോളിവുഡ് നടന്മാരുടെ ഛായയുണ്ടെന്നാണ് കമന്റ്.

രണ്ട് ദുവസം മുന്‍പാണ് കുറുപ്പിന്റെ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളില്‍ എത്തും.

Top