റോഷൻ ആൻഡ്രൂസ് ചിത്രം നിർമിക്കാനൊരുങ്ങി ദുൽഖർ സൽമാൻ

ഹിറ്റ് സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ പുതിയ ചിത്രം നിർമിക്കാനൊരുങ്ങി മലയാളത്തിന്റെ യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ.വിജയ ജോഡികളായ ബോബി-സഞ്ജയ് കൂട്ടുകെട്ട് തിരക്കഥ രചിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.

ദുൽഖർ തന്നെ നായകനാകുന്ന ചിത്രത്തിൽ അദ്ദേഹം ആദ്യമായ് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷം അണിയുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച വരനെ ആവശ്യമുണ്ട്‌, ഒ.ടി,ടി റിലീസ് ആയി എത്തിയ മണിയറയിലെ അശോകൻ, റിലീസിന് ഒരുങ്ങിയിരിക്കുന്ന കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം ദുല്ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറെർ ഫിലിംസിന്റെ ബാനറിൽ തന്നെയാണ് റോഷൻ ചിത്രവും ഒരുങ്ങുന്നത്.

നിരവധി ഹിറ്റുകൾ പ്രേക്ഷകർക്ക് സമ്മാനിച്ച റോഷൻ ആൻഡ്രൂസ്, ബോബി- സഞ്ജയ് ടീം ആദ്യമായി പ്രിയ നായകൻ ദുൽഖറിനൊപ്പം ഒരുമിക്കുമ്പോൾ വലിയ പ്രതീക്ഷയാണ് ആരാധകർക്കും പ്രേക്ഷകർക്കും നൽകുന്നത്. നിവിൻ പോളി നായകനായ ബ്രഹ്മണ്ഡ ചിത്രം കായകുളം കൊച്ചുണ്ണിയാണ് ഈ ടീമിന്റെതായി അവസാനം പുറത്തിറങ്ങിയത് .

Top