dulquer salman to do travelogue film in tamil

Dulquer salman

ഞ്ചാരപ്രേമിയായ ദുല്‍ഖര്‍ മലയാളത്തിലെ യാത്ര പര്യടനങ്ങള്‍ക്കുശേഷം യാത്രാവിവരണ സിനിമയുമായി തമിഴില്‍ എത്തുന്നു. നവാഗതനായ ആര്‍എ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന യാത്രയെ ആധാരമാക്കിയുള്ള തമിഴ് ചിത്രത്തിലാണ് ദുല്‍ഖര്‍ നായകനായി എത്തുന്നത്.

കാര്‍ത്തിക് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

മുഴുനീള സഞ്ചാരചിത്രങ്ങള്‍ ഇല്ലാത്ത തമിഴ് ചലചിത്രരംഗത്ത് ഇത്തരമൊരു യാത്രാവിവരണ സിനിമ ആദ്യമാണെണ് കാര്‍ത്തിക് പറയുന്നു.

ദുല്‍ഖറുമായി വളരെ നേരത്തെ തന്നെ ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടന്നിരുന്നു. ഈ വര്‍ഷം സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്ന് സംവിധായകന്‍ അറിയിച്ചു.

Top