‘ഒരു സര്‍ബത്ത് കഥ’യുമായി കുട്ടി സംവിധായകന്‍; ഗായകന്‍ ദുല്‍ഖര്‍

യസൂര്യയുടെ മകന്‍ അദ്വൈത് സംവിധാനം ചെയ്യുന്ന ബെബ് സിരീസ് വരുന്നു. ‘ഒരു സര്‍ബത്ത് കഥ’ എന്നു പേരിട്ടിരിക്കുന്ന സീരീസ് അധികം വൈകാതെ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്വൈത്.

തന്റെ വെബ് സീരിസിനുവേണ്ടി ദുല്‍ഖര്‍ സല്‍മാന്‍ ഒരു ഗാനം ആലപിക്കണമെന്നും ഈ കുട്ടി സംവിധായകന് മോഹമുണ്ടായിരുന്നു. മകന്റെ സംവിധാനമോഹങ്ങള്‍ക്കു പൂര്‍ണ പിന്തുണയേകുന്ന ജയസൂര്യ ദുല്‍ഖറിനെ വിളിച്ച് മകന്റെ ആഗ്രഹം പറഞ്ഞു. തുടര്‍ന്ന് ദുല്‍ഖര്‍ ഗാനം ആലപിക്കുകയായിരുന്നു.

Top