കണ്ണും കണ്ണും കൊള്ളൈ അടിത്താലില്‍ ദുല്‍ഖറിന്റെ ഗാനവും . . .

dulquer-salman

മിഴ് ചിത്രം കണ്ണും കണ്ണും കൊള്ളൈ അടിത്താലില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഗായകനാകുന്നു. മലയാളത്തില്‍ ഒട്ടനവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ടെങ്കിലും തമിഴില്‍ ആദ്യമായാണ് ദുല്‍ഖര്‍ ഗാനം ആലപിക്കുന്നത്.

മസാല കോഫി ബാന്റാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ചിത്രം ഒരു റൊമാന്റിക് എന്റര്‍ടെയ്‌നറാണ്. ദേസിങ് പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്ക് നടി റിതു വര്‍മയാണ് ദുല്‍ഖറിന്റെ നായിക.

സിദ്ധാര്‍ഥ് എന്നാണ് ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ പേര്. വിവിധ സ്റ്റൈലുകള്‍ സ്വീകരിക്കാറുള്ള ദുല്‍ഖര്‍ ഈ ചിത്രത്തിലും വ്യത്യസ്ത ലുക്കിലാകും എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുല്‍ഖറിന്റെ നാലാമത്തെ തമിഴ് ചിത്രമാണിത്. ചിത്രം ഈ വര്‍ഷം തിയേറ്ററുകളിലെത്തും.

Top