‘ഐ ലവ് യു നയന്‍താര’:രാജാറാണിയിലെ ഡയലോഗ് ഏറ്റെടുത്ത് ദുല്‍ഖര്‍,ഞെട്ടലോടെ പ്രേക്ഷകര്‍

nayan dq

ലയാള സിനിമയില്‍ കാലുകുത്തി തെന്നിന്ത്യന്‍ സിനിമാ ലോകത്തേക്ക് ചേക്കേറിയ നടി നയന്‍താരയ്ക്ക് ദിനംപ്രതി ആരാധകരുടെ എണ്ണം കൂടുകയാണ്. അക്കൂട്ടത്തില്‍ നയന്‍താരയുടെ ആരാധകരില്‍ താനുമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍. ഒരു അവാര്‍ഡ് നിശയ്ക്കിടെയായിരുന്നു ദുല്‍ഖറിന്റെ വെളിപ്പെടുത്തല്‍. മികച്ച നടിക്കുള്ള പുരസ്‌കാരം നയന്‍സിന് നല്‍കിയതും ദുല്‍ഖര്‍ തന്നെയായിരുന്നു.

nayan

‘നയന്‍താര എല്ലാവരുടെയും പ്രിയ നായികയാണ്. എന്റെയും. കാലം നിങ്ങളുടെ മുന്നേ സഞ്ചരിക്കുകയാണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഓരോ തവണയും പ്രായം കുറഞ്ഞുവരുന്നത് പോലെയാണ് തോന്നുന്നത്’ ദുല്‍ഖര്‍ പറഞ്ഞു.

തന്റെ പ്രിയനായികയോട് ഏത് ഡയലോഗാണ് പറയാന്‍ തോന്നുന്നതെന്ന അവതാരകന്റെ ചോദ്യത്തിനും കിടിലന്‍ മറുപടിയാണ് ദുല്‍ഖര്‍ നല്‍കിയത്. ”ഐ ലവ് യു നയന്‍താര” രാജാറാണിയിലെ ജയ്‌യുടെ ഡയലോഗ് ഏറ്റെടുത്ത് ദുല്‍ഖര്‍ പറഞ്ഞു.

Top