dulquer salman said Vinayakan and Manikandan in real heros of Kammattipaadam

Dulquer

ഫേസ്ബുക്കിലെ പ്രധാന ചലച്ചിത്ര കൂട്ടായ്മയായ സിനിമാ പാരഡീസോ ക്ലബ്ബിന്റെ പുരസ്‌ക്കാരം നേടിയ വിനായകനെയും മണികണ്ഠനെയും അഭിനന്ദിച്ച് ദുല്‍ഖര്‍ സല്‍മാന്‍.

മികച്ച നടനുള്ള പുരസ്‌കാരമാണ് വിനായകന്‍ നേടിയത്. മണികണ്ഠന്‍ മികച്ച സഹനടനുള്ള പുരസ്‌കാരവും നേടി.

ദുല്‍ഖര്‍ സല്‍മാന്റെ വാക്കുകള്‍:

കമ്മട്ടിപ്പാടത്തിലെ മികച്ച പ്രകടത്തിന് വിനായകന്‍ ചേട്ടനും മണികണ്ഠന്‍ ചേട്ടനും സ്‌നേഹവും അഭിനന്ദനങ്ങളും ലഭിക്കുമ്പോള്‍ അതിയായ സന്തോഷത്താല്‍ എന്റെ ഹൃദയം നിറയുകയാണ്. ആ സനിമയില്‍ ഭാഗമാവാനും പഠിക്കാനും കഴിഞ്ഞതിനാല്‍ ഞാന്‍ അനുഗ്രഹിക്കപ്പെട്ടവനാണ്. ഞാന്‍ നേരത്തെ പറഞ്ഞത് തന്നെ ഇപ്പോഴും പറയുന്നു കമ്മട്ടിപ്പാടത്തെ യഥാര്‍ത്ഥ നായകര്‍ ഇവര്‍ തന്നെയാണ്.

ഓഡിയന്‍സ് പോളിലൂടെയും ജൂറി വിധിനിര്‍ണയത്തിലൂടെയും പ്രഖ്യാപിച്ച പുരസ്‌കാരങ്ങളാണ് സിപിസി സിനിമ അവാര്‍ഡ് 2017 എന്ന പേരില്‍ കൊച്ചിന്‍ പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തത്.

കമ്മട്ടിപ്പാടത്തെ ഗംഗയുടെ ഹൃദയവേദനയും വിങ്ങലും ആത്മനൊമ്പരവുമെല്ലാം ഉജ്വലമായി പകര്‍ത്തിയ വിനായകന്‍ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍ സദസ്സ് മുഴുവന്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. വൈകാരികമായാണ് പുരസ്‌കാര പ്രഖ്യാപനങ്ങള്‍ക്ക് അവാര്‍ഡ് ജേതാക്കളിലേറെയും കൃതജ്ഞത അറിയിച്ചത്.

സിനിമാ പാരഡീസോ ക്ലബ്ബ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇന്ദ്രന്‍സിന് ജയസൂര്യ സമ്മാനിച്ചു. ഏറ്റവും സത്യസന്ധമായ പുരസ്‌കാരം എന്നാണ് വിനായകന് പുരസ്‌കാരം സമ്മാനിച്ച് നടന്‍ ജയസൂര്യ സിനിമാ പാരഡീസോ പുരസ്‌കാരത്തെ വിശേഷിപ്പിച്ചത്.

Top