ഒരുപാട് ആളുകളെ പരിചയപ്പെടാന്‍ ഇര്‍ഫാന്‍ ഒരു നിമിത്തമായെന്ന് ദുല്‍ഖര്‍ സല്‍മാന്‍

karwaan dq

ര്‍ഫാന്‍ ഖാന്‍, ദുല്‍ഖര്‍ സല്‍മാന്‍, മിഥില പാല്‍ക്കര്‍ എന്നിവര്‍ ഒന്നിക്കുന്ന ഹിന്ദി ചിത്രമാണ് കര്‍വാന്‍. ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് കര്‍വാന്‍. ഇര്‍ഫാന്‍ കാരണം ഒരുപാട് ആളുകളെ പരിചയപ്പെടാന്‍ സാധിച്ചു എന്നാണ് ദുല്‍ഖര്‍ ഒരു അഭിമുഖത്തിലൂടെ പറഞ്ഞത്.

താന്‍ ഇര്‍ഫാന്റെ വലിയൊരു ആരാധകനാണെന്നും ചിത്രത്തില്‍ ഷൗക്കത്ത് എന്ന കഥാപാത്രത്തിന്റെ സ്ഥാനത്ത് മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയല്ല സിനിമയുടെ പോക്ക് എങ്കിലും കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാനും കഥാപാത്രമാകാനും ഉള്ള ഇര്‍ഫാന്റെ കഴിവിനെ പ്രശംസിക്കാതെ വയ്യെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.

മിഥില പാല്‍ക്കറുടെ ആദ്യ ബോളിവുഡ് ചിത്രമാണ് കര്‍വാന്‍. റോണി സ്‌ക്രൂവാലയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഗസ്റ്റ് പത്തിന് ചിത്രം ഇന്ത്യയൊട്ടാകെ റിലീസ് ചെയ്യും.

Top