സോയ ഫാക്ടറില്‍ കിടിലന്‍ ലുക്കില്‍ ദുല്‍ഖര്‍ സല്‍മാന്‍; ഫോട്ടോ കാണാം

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ദ സോയ ഫാക്ടര്‍. സോനം കപൂറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തുന്നത്. വ്യത്യസ്ത ലുക്കിലാണ് ദുല്‍ഖര്‍ സോയ ഫാക്ടറിലെത്തുന്നത്. ഹെയര്‍സ്റ്റൈല്‍ മാറ്റിയും കമ്മിലിട്ടുമാണ് ദുല്‍ഖറിന്റെ വേഷപ്പകര്‍ച്ച.

‘ദി സോയ ഫാക്ടര്‍’ എന്ന അനുജ ചൗഹാന്റെ നോവലിനെ ആസ്പദമാക്കിയാണ് സിനിമ ചിത്രീകരിക്കുന്നത്. 1983 ല്‍ ഇന്ത്യ ലോകകപ്പ് വിജയിച്ച സമയത്ത് ജനിച്ച പെണ്‍കുട്ടിയാണ് സോയ സിങ്. ഈ പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചാണ് നോവല്‍ പുരോഗമിക്കുന്നത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ലോകകപ്പ് നേടാന്‍ കഴിഞ്ഞതെന്നാണ് വിശ്വാസം. 2010 ലെ ലോകകപ്പിലും സോയ ഫാക്ടര്‍ പരീക്ഷിക്കാന്‍ ടീം ശ്രമിക്കുന്നതാണ് നോവലിന്റെ ഇതിവൃത്തം.

Top