ദുൽഖർ സൽമാൻ ചിത്രം ‘സല്യൂട്ട്’ ടീസര്‍ പുറത്ത്

രാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദുൽഖർ ചിത്രം സല്യൂട്ടിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. ദുൽഖർ സൽമാൻ കാക്കി വേഷത്തിലെത്തുന്ന ആദ്യ പൊലീസ് ചിത്രം കൂടിയാണ് സല്യൂട്ട്. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം തന്നെ ടീസര്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

വെയ്ഫാറർ ഫിലിംസ് നിർമിക്കുന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ നായികയായി എത്തുന്നത് ബോളിവുഡ് താരം ഡയാന പെന്റിയാണ്. സാനിയ ഇയ്യപ്പൻ, മനോജ് കെ ജയൻ, ലക്ഷ്മി ​ഗോപാലസ്വാമി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹിറ്റ് കൂട്ടുകെട്ടായ ബോബി സഞ്ജയ് ആണ് തിരക്കഥ.

അരവിന്ദ് കരുണാകരൻ എന്ന യുവ പൊലീസ് ഉദ്യോ​ഗസ്ഥന്റെ വേഷത്തിലാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Top