ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് സിനിമ ‘കര്‍വാന്‍’; തീയേറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

karwaan dq

ലയാളവും, തമിഴും, തെലുങ്കും കീഴടക്കിയ മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘കര്‍വാന്‍ തീയേറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു. ആഗസ്റ്റ് പത്തിനാണ് ചിത്രം ഇന്ത്യ ഒട്ടാകെ റിലീസ് ചെയ്യുന്നത്.

പുതുമുഖമായ ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍, മിഥില പാല്‍ക്കര്‍ എന്നിവര്‍ക്കൊപ്പമാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. മിഥില പാല്‍ക്കറുടെ ആദ്യ ബോളിവുഡ് ചിത്രമാണ് കര്‍വാന്‍. റോണി സ്‌ക്രൂവാലയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഊട്ടി, തൃശൂര്‍ എന്നി സ്ഥലങ്ങളിലായിരുന്നു ഷൂട്ടിംഗ്.

Top