മഹേഷ് നാരായണന്‍ ചിത്രത്തില്‍ നായകനായി ദുല്‍ഖര്‍ എത്തുന്നു

mahesh dq

രാജ്യാന്തര പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രം ടേക് ഓഫിന്റെ സംവിധായകന്‍ മഹേഷ് നാരായണന്റെ പുതിയ ചിത്രത്തില്‍ നായകനാകാനൊരുങ്ങി യുവ താരം ദുല്‍ഖര്‍ സല്‍മാന്‍. ചിത്രത്തിന്റെ ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. മഹാനടി എന്ന തെലുങ്ക് ചിത്രത്തിന് ശേഷം മലയാളത്തില്‍ മൂന്നോളം ചിത്രങ്ങള്‍ക്ക് ദുല്‍ഖര്‍ ഡേറ്റ് നല്‍കിയിട്ടുണ്ട്.

പറവ എന്ന ചിത്രത്തിന് ശേഷം തമിഴിലും തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ച ദുല്‍ഖര്‍ നീണ്ട ഇടവേളക്ക് ശേഷമാണ് മലയാളത്തിലേക്ക് തിരിച്ച് വരുന്നത്. നിലവില്‍ കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന തമിഴ് ചിത്രത്തിന്റെ അവസാന ഷെഡ്യൂളിലാണ് ദുല്‍ഖര്‍. സോനം കപൂറുമൊത്തുള്ള ‘ദി സോയ ഫാക്ടര്‍’ എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളും പുരോഗമിക്കുന്നുണ്ട്.

Top