മതേതരത്വം, ജനാധിപത്യം, സമത്വം; ഇവയെ നശിപ്പിക്കാനുള്ള ശ്രമം ചെറുക്കണം: ദുല്‍ഖര്‍

പൗരത്വഭേദഗതി ബില്ലിനെതിരെ രാജ്യത്തു നടക്കുന്ന പ്രതിഷേധങ്ങളോടു പ്രതികരിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മതേതരത്വം, ജനാധിപത്യം, സമത്വം ഇവയെല്ലാം നമ്മുടെ ജന്മാവകാശങ്ങളാണെന്നും ഇവയെ നശിപ്പിക്കാനുള്ള ഏതൊരു ശ്രമവും നമ്മള്‍ ചെറുക്കണമെന്നുമാണ് ദുല്‍ഖര്‍ തന്റെ ഫെയ്‌സ് ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മതേതരത്വം, ജനാധിപത്യം, സമത്വം ഇവയെല്ലാം നമ്മുടെ ജന്മാവകാശങ്ങളാണ്. ഇവയെ നശിപ്പിക്കാനുള്ള ഏതൊരു ശ്രമവും നമ്മള്‍ ചെറുക്കണം. എന്നാലും അഹിംസയും അക്രമരാഹിത്യവുമാണ് നമ്മുടെ പാരമ്പര്യം. സമാധാനപരമായി സമരം ചെയ്യാമല്ലോ.. എന്നിട്ട് നല്ല ഒരു ഇന്ത്യക്കായി ഉയര്‍ത്തെഴുന്നേല്‍ക്കുക.

Top