ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് റിലീസ് ചെയ്യുന്നത് ഏത് ചിത്രത്തിന്റെ ട്രെയിലര്‍ ആയിരിക്കും?

Dulquer salman

ന്ന് വൈകുന്നേരം 6 മണിക്ക് ഒരു സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്യുമെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ വാര്‍ത്ത പങ്കുവെച്ചത്. അത് എന്തായാലും ദുല്‍ഖറിന്റെ ചിത്രമല്ലെന്നും അദ്ദേഹം പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഏത് സിനിമയാണ് അതെന്ന് പറയാമോ എന്നു ദുല്‍ഖര്‍ പോസ്റ്റില്‍ ചോദിക്കുന്നുണ്ട്. പോസ്റ്റ് കണ്ട പ്രേക്ഷകരെല്ലാം ആകാംക്ഷയിലാണ് ഇപ്പോള്‍.

ഡ്രാമ, മാമാങ്കം, ഫ്രഞ്ച് വിപ്ലവം, ഒടിയന്‍, കായംകുളം കൊച്ചുണ്ണി എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെ പേരുകള്‍ കമന്റ് ബോക്‌സുകളില്‍ നിറയുന്നുണ്ട്. കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ട സ്ഥിതിക്ക് ഡ്രാമയുടെ ട്രെയിലര്‍ പുറത്തുവിടാനുള്ള സാധ്യതയും ഏറെയാണ്. നവംബര്‍ ഒന്നിനാണ് ഡ്രാമ റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്ററും ഇന്ന് പുറത്തുവിട്ടിരുന്നു.

Top