താങ്കളുടെ ആദ്യത്തെ ഫാന്‍ബോയ് ഞാനാണ്; പേരന്‍പില്‍ പ്രതികരണമറിയിച്ച് ദുല്‍ഖര്‍

dq 2

മ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പിന്റെ ടീസര്‍ കണ്ട ശേഷം പ്രതികരണമറിയിച്ച് ദുല്‍ഖര്‍ സല്‍മാന്‍. 350ല്‍പ്പരം ചിത്രങ്ങള്‍ക്കു ശേഷവും എങ്ങനെയാണ് പ്രേക്ഷകരെ ഇങ്ങനെ ഞെട്ടിക്കാന്‍ കഴിയുന്നത് എന്നാണ് ദുല്‍ഖര്‍ ചോദിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദുല്‍ഖറിന്റെ പ്രതികരണം.

തമിഴ്, മലയാളം എന്നീ ഭാഷകളിലായിട്ടായിരിക്കും ചിത്രം പുറത്തിറങ്ങുക. നാഷണല്‍ അവാര്‍ഡ് ജേതാവ് റാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ അഞ്ജലി അമീറാണ് മമ്മൂട്ടിയുടെ നായികയായി ചിത്രത്തില്‍ വേഷമിടുന്നത്. മമ്മൂട്ടിയുടെ ആദ്യത്തെ ഫാന്‍ ബോയ് താനാണെന്ന് പറഞ്ഞുകൊണ്ട് ടീസര്‍ ഷെയര്‍ ചെയ്യാനും താരം മറന്നില്ല.

Top