ഒന്നാം പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. മകള്‍ക്കും ഭാര്യ അമാലിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം തന്നെ ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ ജീവിതം നിറയ്ക്കുന്നത് മകളാണ്. തങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹമാണ് മകളെന്നും ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇതാദ്യമായാണ് മകള്‍ മറിയയുടെ ചിത്രം താരം ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുന്നത്.
‘ഞങ്ങളുടെ ജീവിതത്തിന്റെ സ്‌നേഹത്തിന് ആദ്യ പിറന്നാള്‍ ആശംസകള്‍. നിനക്ക് ഒരു വയസായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഞങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹമാണ് നീ. നീ ഞങ്ങളുടെ ജീവിത്തില്‍ സ്‌നേഹവും സന്തോഷവും നിറച്ചു. മറിയം മോള്‍ക്ക് പിറന്നാള്‍ ആശംസകള്‍’ -ദുല്‍ഖര്‍ കുറിച്ചു.
സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് മറിയത്തിന്റെ ഒന്നാം പിറന്നാള്‍.