ദിവ്യയുടെയും വിനീത് ശ്രീനിവാസന്റെയും ഗാനത്തിന് ആശംസകളുമായി ദുൽഖർ സൽമാൻ

ലയാളത്തിന്റെ പ്രിയ സംവിധായകനും,നടനും,തിരക്കഥാകൃത്തും, ഗായകനുമായ വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യ ആലപിച്ച ഗാനത്തിന് ആശംസകളുമായി ദുൽഖർ സൽമാൻ.’ഉയർന്നു പറന്നു ‘ എന്നു തുടങ്ങുന്ന ഗാനം വരികൾ എഴുതി സംഗീതം നൽകിയിരിക്കുന്നത് വിനീത് ശ്രീനിവാസൻ തന്നെയാണ്.

https://www.facebook.com/DQSalmaan/posts/2770789963023464

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനം ഇതിനോടകം തന്നെ സിനിമാലോകവും പ്രേക്ഷകരും ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. നിരവധി ഗാനങ്ങൾ ആലപിച്ച് മലയാളത്തിന്റെ പ്രിയ ഗായകനായി മാറിയ വിനീത് ശ്രീനിവാസൻ ആദ്യമായി സംഗീതം നൽകുന്ന ഗാനം എന്ന പ്രത്യേകതകൂടി ഇതിനുണ്ട്.

തന്റെ ഫേസ്ബുക് പേജിലൂടെയാണ് ദുൽഖർ ഈ സന്തോഷം പങ്കുവെച്ചത്.  ‘ദിവ്യ ആദ്യമായി ആലപിക്കുന്ന വിനീത് ആദ്യമായി കമ്പോസ് ചെയ്യുന്ന മനോഹരമായ ഈ ട്രാക്ക് എനിക്ക് ഒരുപാട് ഇഷ്ടമായി. ഇരുവർക്കും ഒരുപാട് സ്നേഹം. ഗാനം കേൾക്കുമ്പോൾ വളരെ അധികം ഫീൽ അത് സമ്മാനിക്കുന്നുണ്ട്. ഇനിയും മനോഹരമായ ഗാനങ്ങൾ ചെയ്യാനാകട്ടെ എന്ന് ആശംസിക്കുന്നു’.ദുൽഖർ കുറിച്ചു.

Top