ഡാഡി കൂളിന് ജന്മദിന ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍

ലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ഇന്ന് 67-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സിനിമാ താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകളുമായെത്തിയത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും ജന്മദിന ആശംസ അറിയിച്ചിരിക്കുകയാണ്.

മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ലുക്കിലുള്ള ഒരു ഫോട്ടോ പങ്കുവെച്ചാണ് ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെ ആശംസ നേര്‍ന്നത്. ഏറ്റവും കൂള്‍ ഡാഡിയെക്കുറിച്ച് പ്രശംസിക്കാന്‍ വാക്കുകളില്ലെന്നാണ് ദുല്‍ഖര്‍ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്.

നേരത്തെ, നടന്‍ മോഹന്‍ലാലും മമ്മൂട്ടിക്ക് ആശംസ അറിയിച്ചിരുന്നു. ഹാപ്പി ബര്‍ത്ത്‌ഡേ ഡിയര്‍ മമ്മൂക്ക എന്നായിരുന്നു മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്.

Top