ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രം ‘അശോകന്റെ ആദ്യരാത്രി’; ചിത്രീകരണം ആരംഭിച്ചു

രാധകരുടെ പ്രിയപ്പെട്ട യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെയ്ക്കുന്നു. അശേകന്റെ ആദിരാത്രി എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

ചടങ്ങില്‍ ദുല്‍ഖറിന്റെ ഭാര്യ അമാല്‍, സണ്ണി വെയിന്‍, ശേഖര്‍ മേനോന്‍, ഷാനി ഷാക്കി എന്നിവര്‍ പങ്കെടുത്തു. ചിത്രത്തിലെ താരങ്ങളെ കുറിച്ചോ മറ്റ് അണിയറപ്രവര്‍ത്തകരെ കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

തന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റര്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവിട്ടിരുന്നു. മെയ് മാസം ചിത്രീകരണം ആരംഭിക്കുന്ന സിനിമയിലേക്കയിട്ടാണ് താരം അഭിനേതാക്കളെ തേടുന്നതെന്നും ഏഴ് മുതല്‍ 12 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍, ആറു മുതല്‍ പത്തു വയസ്സുവരെയുള്ള പെണ്‍കുട്ടികളെയും പിന്നെ സ്ത്രീകളുടെ പ്രായപരിധിയും പോസ്റ്റില്‍ കൊടുത്തിരുന്നു.

Top