കമല്‍ഹാസന്റെ ഇന്ത്യന്‍ 2ല്‍ ദുല്‍ഖറിനൊപ്പം സിമ്പുവും എത്തുന്നു

മല്‍ഹാസന്റെ അടുത്ത ചിത്രം ഇന്ത്യന്‍ 2വില്‍ ദുല്‍ഖര്‍ സല്‍മാനും സിമ്പുവും എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. സിമ്പു പൊലീസ് ഓഫീസറുടെ വേഷത്തില്‍ എത്തുമെന്നാണ് വിവരം. കാജല്‍ അഗര്‍വാളാണ് നായികാ വേഷത്തിലെത്തുന്നത്. രവി വര്‍മ്മന്‍ സിനിമാറ്റോഗ്രഫിയും അനിരുദ്ധ് സംഗീതവും നിര്‍വഹിക്കുന്നു. ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യന്‍ 2 അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും.

ജയമോഹന്‍, കാബിലന്‍ വൈരമുത്തു, ലക്ഷ്മി ശരവണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈക പ്രൊഡക്ഷന്‍സാണ്. നയന്‍താര, അജയ് ദേവ്ഗണ്‍, വടിവേലു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Top