ദുല്‍ഖര്‍ സല്‍മാനും തെലുങ്ക് നടന്‍ നാനിയും ഒന്നിക്കുന്നു

തെലുങ്ക് നടന്‍ നാനിയും ദുല്‍ഖര്‍ സല്‍മാനും പുതിയ ചിത്രത്തിലൂടെ ഒന്നിക്കുന്നു. ഓകെ കണ്‍മണി, സോളോ, മഹാനടി, കര്‍വാന്‍ എന്നിവയാണ് ദുല്‍ഖറിന്റെ അന്യഭാഷാ ചിത്രങ്ങള്‍. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു കഴിഞ്ഞു.

ഒരു യമണ്ടന്‍ പ്രേമകഥയിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബി സി നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനുമാണ് തിരക്കഥ. ദുല്‍ഖറിന്റെ മറ്റൊരു തമിഴ് ചിത്രം വാന്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Top