ഉലകനായകന്‍ കമല്‍ഹാസന്റെ ഇന്ത്യന്‍ 2ല്‍ ദുല്‍ഖര്‍ സല്‍മാനും?

Dulquer salman

മല്‍ഹാസന്‍ നായകവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ഇന്ത്യന്‍ 2 ഡിസംബറില്‍ ആരംഭിക്കുകയാണ്. ശങ്കര്‍ ആണ് ചിത്രത്തിന്റെ ആദ്യഭാഗം സംവിധാനം ചെയ്തത്. പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളും ആരംഭിച്ചുകഴിഞ്ഞു.

അനിരുദ്ധ് രവിചന്ദര്‍ സംഗീതവും രവി വര്‍മ്മന്‍ ക്യാമറയും കൈകാര്യം ചെയ്യുന്നു. ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബോളിവുഡ് ചിത്രം സോയ ഫാക്ടറിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സോനം കപൂറാണ് നായിക. സോയ ഫാക്ടറിന്റെ ചിത്രീകരണത്തിനു ശേഷം ഒരു യമണ്ടന്‍ പ്രേമകഥയുടെ അവസാന ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിക്കും.

Top