വരനെ ആവശ്യമുണ്ട്; പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ചിത്രത്തിന്റെ നിര്‍മാതാവ് ദുല്‍ഖര്‍ സല്‍മാന്‍

ത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, ശോഭന, സുരേഷ് ഗോപി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയാണ് ദുല്‍ഖര്‍. ഇപ്പോള്‍ ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് താരം പങ്കുവച്ചിരിക്കുന്നത്.

സുരേഷ് ഗോപി-ശോഭന ജോടി പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒന്നിക്കുന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി, സന്ദീപ് രാജ്, വഫാ ഖദീജ, ദിവ്യ മേനോന്‍ അഹമ്മദ്, മീര കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം സൗബിന്‍ ഷാഹിര്‍ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നു.

അനൂപ് തന്നെ തിരക്കഥയെഴുതുന്ന ചിത്രം ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന ഒരു കുടുംബചിത്രമായിരിക്കും എന്നാണ് സൂചന. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top