പിടികിട്ടാപ്പുള്ളിയായി ദുല്‍ഖര്‍,’കുറുപ്പി’ന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി; ആരാധകര്‍ ആവേശത്തില്‍

രാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്. മാസങ്ങള്‍ നീണ്ട ഷൂട്ടിംഗിനൊടുവില്‍ കുറുപ്പിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്.

സെക്കന്റ് ഷോയ്ക്ക് ശേഷം സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും ദുല്‍ഖറും വീണ്ടുമൊന്നിച്ച ചിത്രമാണിത്. കുപ്രസിദ്ധ പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയുളള ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്. കേരളത്തിനൊപ്പം നോര്‍ത്ത് ഇന്ത്യ, മംഗലാപുരം, ദുബായ് എന്നിവിടങ്ങളിലും സിനിമ ചിത്രീകരിച്ചിരുന്നു.

ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണി വെയ്ന്‍, ടൊവിനോ തോമസ്, ശോഭിത ധുലിപാല, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

കെഎസ് അരവിന്ദും ഡാനിയേല്‍ സായൂജും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖര്‍ ആണ്. താരത്തിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന മൂന്നാമത്തെ സിനിമ കൂടിയാണ് കുറുപ്പ്. സുശിന്‍ ശ്യാം സംഗീതവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും ചെയ്യുന്നു.

Top