ദുല്‍ഖറിന് ഏറെ ഇഷ്ടം മയമ്മുവിന്റെ ചിത്രങ്ങളെടുക്കാന്‍;മറിയത്തെ വല്ലാതെ മിസ്‌ ചെയ്യുന്നൂവെന്ന് . . .

ലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സിനിമാ തിരക്കുകളിലാണെങ്കിലും കുടുംബത്തോടൊപ്പമുളള വിലപ്പെട്ട നിമിഷങ്ങള്‍ ആരാധകരുമായി പങ്ക് വെയ്ക്കാന്‍ താരം മറക്കാറില്ല. ദുല്‍ഖര്‍ നായകനാകുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രം സോയാ ഫാക്ടറിന്റെ പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണെങ്കിലും മകള്‍ മറിയത്തെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്നാണ് ദുല്‍ഖറിന്റെ ഏറ്റവും പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് സൂചിപ്പിക്കുന്നത്.

‘പപ്പയ്ക്ക് ഏറ്റവും ഇഷ്ടം മയ്യമ്മുവുന്റെ ചിത്രങ്ങളെടുക്കാനാണ്, മ്യൂസിനെ മിസ്സ് ചെയ്യുന്നൂവെന്ന് ‘ദുല്‍ഖര്‍ കുറിച്ചു. ഒപ്പം ചിത്രം പകര്‍ത്തിയ ഭാര്യ അമാലിന് ക്രെഡിറ്റ് നല്‍കാനും താരം മറന്നില്ല. ‘ഞങ്ങളും നിന്നെ മിസ്സ് ചെയ്യുന്നു,’ എന്ന് അമാലും മറുപടി നല്‍കിയിട്ടുണ്ട്.

ബോളിവുഡ് ചിത്രമായ ‘സോയാ ഫാക്ടര്‍’ പ്രീ റിലീസ് പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണിപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍.ഈ മാസം 20ന് റിലീസ് ചെയ്യുന്ന ‘സോയാ ഫാക്ടറില്‍ സോനം കപൂറാണ് നായിക. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ആയിട്ടാണു വേഷമിടുന്നത്. ഇരുവരും ഒന്നിച്ചുള്ള ‘സോയാ ഫാക്ടര്‍’ പ്രൊമോഷന്‍ അഭിമുഖങ്ങളും മറ്റും ഇപ്പോള്‍ മുംബൈയില്‍ നടന്നു വരികയാണ്. ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

Top