സ്റ്റൈലിഷ് ദുല്‍ഖറിനൊപ്പം ക്യൂട്ട് അമാല്‍; വീഡിയോ വൈറല്‍

ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് സോയ ഫാക്ടര്‍. ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. ഇപ്പോഴിതാ മുംബൈയില്‍ സിനിമയുടേതായി നടന്ന പ്രത്യേക പ്രദര്‍ശനം കാണാന്‍ ദുല്‍ഖറിനൊപ്പം ഭാര്യ അമാലും എത്തിയതിന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായ നിഖില്‍ ഘോടയായാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ എത്തുന്നത്. സോയ സോളങ്കിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സോനം കപൂറാണ്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ആഡ്ലാബ് ഫിലിംസും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്.

Top